രാധ
ആരോരുമറിയാതെ,
ആരോരും കേള്‍ക്കാതെ,
ആരേ വിളിക്കുന്നു രാധയെന്ന്....?
കാതിലാരേ വിളിക്കുന്നു രാധയെന്ന്...?
എന്റെ പേരല്ലയെന്നാലുമാ വിളി കേട്ടു-
ഞെട്ടിത്തിരിഞ്ഞു ഞാന്‍ നിന്നതെന്തേ?
മറ്റാരും കേള്ക്കയില്ലെങ്കിലും ഞാന്‍ മാത്ര-
മെപ്പോഴുമാ സ്വരം കേള്പ്പതെന്തേ?
ജന്മാന്തരങ്ങള്‍ക്കുമിപ്പുറം കൃഷ്ണ ,നിൻ
പ്രണയമെന്നെതേടി വന്നുവെന്നോ?
കനവുകളില്‍ പീലിയുലയുന്നു, നൊന്തൊരു-
പൊന്മുളം തണ്ടു മൂളുന്നു രാഗം,
മഞ്ഞപ്പട്ടിളകുന്നു, നീലനദിക്കരെ-
ചേലില് കടമ്പുകള്‍ പൂവിടുന്നു,
വൃന്ദാവനം നീളെ ഗോപികള്‍ മൂളിയ-
പാട്ടിലെ പ്രണയികള്‍ നമ്മളെന്നോ?
ഗോപികാവല്ലഭ ചൊല്ലുക; ഞാന്‍ നിന്റെ
നിത്യപ്രണയിനി രാധയെന്നോ?
കാറ്റിലുതിർന്നെന്റെ നെറ്റിമേല്‍ വീഴുന്ന
പൂക്കളായ്, പുതുമഴത്തുള്ളികളായ്,
കണ്ണീരില്‍ വിടരുന്ന പുഞ്ചിരിയായ്,
മറ്റാരും കേള്‍ക്കാത്ത പിന്‍വിളിയായ്,
ജന്മാന്തരങ്ങള്‍ക്കുമിപ്പുറം കൃഷ്ണ, നിന്
പ്രണയമെന്നെതേടി വന്നുവെന്നോ?
രഥചക്രമുരുളുന്ന പൊടിമറക്കപ്പുറം-
മാഞ്ഞു മറഞ്ഞു നീയന്നു കൃഷ്ണ!
പ്രജ്ഞ തന്നിരുള്‍ മറക്കപ്പുറം;മിഴിനീരി-
ന്നിഴകള്ക്കിടയിൽ മറഞ്ഞു മിന്നി-
കനിവാര്‍ന്നു നോക്കുന്നുവെന്നെ നീ കൃഷ്ണ-
നിന് നനവാര്‍ന്ന നീര് മിഴിപ്പൂവുകളാൽ!
ഭ്രാന്തിയെന്നല്ലോ വിളിക്കുന്നു ലോകമെ-
ന്നാലെന്റെ താന്തമാം ചേതനയിൻ-
സ്പന്ദനം മന്ത്രിക്കു മോരോ നിമിഷവു-
മറിയുന്നു ഞാന്‍ നിന്റെ രാധയെന്ന്!
കൃഷ്ണ! ഞാനറിയുന്നു ഞാന്‍ നിന്റെ രാധയെന്ന്!
Subscribe to:
Post Comments (Atom)
12 comments:
ഇതാ ഇങ്ങനെയും ഒരു മഞ്ഞു തുള്ളി ഉണ്ടേ... സ്വാഗതം.
വരികളെല്ലാം നന്നായിരിക്കുന്നു.... ആശംസകള്‍...
കൊള്ളാം
ദീപേ, രാധയിലൊരു സുഗത കുമാരി ടീച്ചര്‍ നിഴല്‍ അലിഞ്ഞു കിടക്കുന്നുണ്ട് ആ നിഴല്‍ മായ്ച്ചു കളയു അതായത് രഥ ചക്ര പൊടി മറ ക്കുള്ളില് എവിടെയോ ടീച്ചര്‍ കിടപ്പില്ലേ എന്ന് ഒന്ന് പരിശോധിക്കു. ഒന്ന് ഉറപ്പിച്ചു പറയാം എഴുതിയാല്‍ തെളിയുന്ന പേന തന്നെ യാണ് കയ്യില്‍ മുന്നോട്ടു തന്നെ പൊക്കോളൂ
sv,കണ്ണൂരാന്‍,ഒരു സ്നേഹിതന്,ശലഭം,നന്ദി...!
പ്രിയ പ്രദീപ്,
കവിതയെഴുതുമ്പോൾ ഇഷ്ടപ്പെട്ട കവിയുടെ ശൈലിയിൽ വരണം എന്നൊക്കെ ആലോചിച്ചുറപ്പിച്ചു വരികൾ എഴുതിയുണ്ടാക്കാനാവില്ലെന്ന് എഴുതുന്ന എല്ലാവർക്കുമറിയാം...യഥാർത്ഥ കവിത spontaneous ആയി വരണം എന്നല്ലേ...വരികൾ ആലോചിച്ചുറപ്പിച്ച് എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യവുമാണ്...മനസ്സിൽ വരുന്ന വരികൾ എഴുതി വയ്ക്കുക എന്ന ധർമം മാത്രമേ ഞാൻ ചെയ്യാറുള്ളു...
നിഴൽ ഇല്ലാത്തതു കൊണ്ട് അതു തുടച്ചു കളയാനും നിവൃത്തിയില്ല... :-)
ബ്ലോഗ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...ഇനിയും നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു...
Kannante Radha...!
Manoharam, Ashamsakal...!!!
കൃഷ്ണ പ്രണയിനി രാധേ ....മനോഹരം ഈ വരികള്‍ ...ലളിതം സുന്ദരം
Sureshkumar Punjhayil,ഭൂതത്താന്‍ ,
നന്ദി...!
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
nannayittundu.. :)
Post a Comment