അതിന്റെ പേരെന്ത്‌......?


കൂടുമ്പോൾ ഇമ്പമുണ്ടാകുന്നത്‌-കുടുംബം.
കൂടു പോലെ വന്നണയാവുന്നത്‌,
തനിച്ചാകാതെ ചേർത്തണക്കുന്നത്‌.....

എന്നാൽ മറ്റൊന്നുണ്ടല്ലോ...?
വില പേശി വിൽക്കുന്നത്‌,
തൂക്കി നോക്കി വാങ്ങുന്നത്‌,
രാവുകളും പകലുകളും,
ചിന്തകളും സ്വപ്നങ്ങളും,
വിലകൊടുക്കാതെ കവരുന്നത്‌,
തലമുറകൾക്ക്‌ ഗർഭ പാത്രവും,
ഊട്ടിവളർത്താൻ ചോരയും-
തീറെഴുതി വാങ്ങുന്നത്‌......
അങ്ങനെയൊന്നുണ്ടല്ലോ....?
അതിന്റെ പേരെന്ത്‌....?

ആരോ എന്തോ പറഞ്ഞല്ലോ.....
കുറച്ചു കൂടി ഉറക്കെ പറയൂ!
ഞാനൊന്നു കേൾക്കട്ടെ.....
എല്ലാവരും കേൾക്കട്ടെ....
അതിന്റെ പേരാണ്‌........................

8 comments:

കെ ജി സൂരജ് said...

ഉഗ്രൻ ഉഗ്രൻ ഉഗ്രൻ
---------------

വ്യവസ്ഥിതിക്കു മേൽ
ഉയർന്നു പറക്കുന്ന
ധൈര്യമുള്ളൊരു
പെൺപട്ടം..


ചൂടുള്ള കവിത
നേരുള്ളത്‌..

നേരുള്ള കവിത..
ചൂടുള്ളത്‌..

ശ്രീഹരി::Sreehari said...

സുല്ലിട്ടു. എന്താത് സാധനം?

- സാഗര്‍ : Sagar - said...

ചരക്ക്, ഐറ്റം,കിളി,സാധനം,വണ്ടി എന്നൊക്കെ പറയും..

ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന് , അവളുടെ മുല കുടിച്ചതാണ്‌ എന്നു ഉത്തമബോദ്ധ്യം ഉള്ളവര്‍ അമ്മ. പെങ്ങള്‍,കാമുകി, പെണ്ണ്. സ്ത്രീ എന്നൊക്കെയും പറയാറുണ്ട്..

സഞ്ചാരി said...

athinoru perilla ennu varumo?

സഞ്ചാരി said...

athinoru perilla ennu varumo?

sreeNu Guy said...

ആരോ എന്തോ പറഞ്ഞല്ലോ.....
കുറച്ചു കൂടി ഉറക്കെ പറയൂ!
ഞാനൊന്നു കേൾക്കട്ടെ.....
എല്ലാവരും കേൾക്കട്ടെ....
അതിന്റെ പേരാണ്‌....

കറിവേപ്പില said...

എന്തിനാ മറക്കാനും കണ്ടില്ലാന്നു നടിക്കാനും പഠിക്കുന്നവ ഓര്മപെടുതുന്നത്...
മറന്നു.,കണ്ണടച്ചാല്‍ ഇരുട്ട് നമുക്ക് മാത്രമാണല്ലോ
.

chandunair said...

അതിന്റെ പേരാണ് "വ്യോമയാനപക്ഷി "
അങ്ങ് അന്തതയില്‍ പാറുന്ന പക്ഷി.അന്തതയില്‍
വച്ചുതന്നെ പെണ്‍ പക്ഷി അതിന്റെ ഇണയെ കണ്ടെത്തുന്നു.പ്രാപിക്കുന്നു.ഗര്‍ഭം ധരിക്കുന്നു.
ആകാശത്തില്‍ വച്ചുതന്നെ സൂതികര്‍മ്മവും. മുട്ട താഴേക്ക് പതിക്കുന്നു.ഘര്‍ഷര്‍ണം കൊണ്ട് ആകാശത്തുവച്ചുതന്നെപുറംത്തോട് പൊട്ടുന്നു.താഴേക്ക് പതിക്കാതിരിക്കാന്‍,ആരും പഠിപ്പിക്കാതെ തന്നെചിറകടിച്ച് പറന്നു തുടങ്ങുന്നു.
അമ്മയാരെന്നോ,അച്ഛനാരെന്നോ,ബന്ധുക്കളാരെന്നോ അറിയാതെ...തികച്ചും സ്വതന്ത്രരായി .......
ചന്തുനായര്‍ ( ആരഭി )