മഴയിലൂടെ............


മഴ നനയുകയാണു ഞാൻ....
വിളിക്കാതെ വന്നൊരു മഴ...
കടപുഴക്കലുകളും,
ഉരുൾ പൊട്ടലുകളുമില്ലാതെ,
പ്രളയത്തിലാഴ്ത്താതെ,
ചാഞ്ഞു പെയ്യുന്ന മഴ......

കുടകാട്ടി വിളിക്കരുത്‌,
കൂടെയിറങ്ങരുത്‌,
മരുഭൂമിക്കുമുണ്ടല്ലോ
ഒരു മഴയുടെയവകാശം...!

ഈ മഴയും പെയ്തു തോരും..
കാറ്റും മാറി വീശും...

എങ്കിലും,

തിളക്കുന്ന വേനലിലുമൊരു-
മരുപ്പച്ചയവശേഷിക്കും...
സൂര്യനിൽ നിന്നൊളിപ്പിച്ച്‌
ആഴങ്ങളിലടക്കം ചെയ്ത-
നീർമണിത്തുള്ളി പോലെ-
ഓർമ്മകളുണ്ടായിരിക്കും...!

24 comments:

കണ്ണനുണ്ണി said...

മരുഭൂമിക്കു മഴ അവകാശം ഉള്ളത് പോലെ...
ഏതു വരണ്ട മനസ്സിനും ഓര്‍മ്മകളും സ്വപ്നങ്ങളും അവകാശം ആവും...അല്ലെ

കുമാരന്‍ | kumaran said...

മരുഭൂമിക്കു മഴയുടെ അവകാശം..
ആ വരികൾ ഇഷ്ടപ്പെട്ടു.

താരകൻ said...

സൂര്യനിൽ നിന്നൊളിപ്പിച്ച്‌
ആഴങ്ങളിലടക്കം ചെയ്ത-
നീർമണിത്തുള്ളി പോലെ-
ഓർമ്മകളുണ്ടായിരിക്കും...അതു പിന്നെ വൈഡൂര്യമാകും ..ഇല്ലേ?

വല്യമ്മായി said...

നല്ല വരികള്‍

steephengeorge said...

vayichu

Anonymous said...

ഈ മഴ നനഞ്ഞതിനാലാവാം ഭയങ്കര ചൂട് , പനി പിടിച്ചു പോയെ!

പാവപ്പെട്ടവന്‍ said...

പ്രളയത്തിലാഴ്ത്താതെ,
ചാഞ്ഞു പെയ്യുന്ന മഴ......
മഴയുടെ ആ മനോഹര ഭാവം കുളിരുകോരും
മഴയുടെ ഏകാന്ത സൗന്ദര്യം ഇഷ്ടപ്പെട്ടു

മണ്ട‍ന്‍ കുഞ്ച‌ു said...

ഓര്‍മ്മകളുണ്ട‍യിരിക്കണം അസ്ഥികള്‍ പൂത്തരാവില്‍ ചങ്കിലെ ചോരകൊണ്ട‍െഴുതിയ ചരിതങ്ങള്‍.........

വയനാടന്‍ said...

നന്നായിരിക്കുന്നു വരികൾ
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

പിള്ളേച്ചന്‍ said...

ആത്മാവിനെ തണൂപ്പിക്കാൻ മഴ വീണ്ടും പെയ്തിറങ്ങട്ടേ.
സസ്നേഹം
അനൂപ് കോതനല്ലൂർ

lijeesh k said...

സൂര്യനിൽ നിന്നൊളിപ്പിച്ച്‌
ആഴങ്ങളിലടക്കം ചെയ്ത-
നീർമണിത്തുള്ളി പോലെ-
ഓർമ്മകളുണ്ടായിരിക്കും...!

നന്നായിരിക്കുന്നു.
ആശംസകള്‍ !!

ഷിനില്‍ നെടുങ്ങാട് said...

മഴ പെയ്തുകൊണ്ടേയിരിക്കും...
പെയ്തു തോരാതെ മാറി വീശുന്ന കാറ്റിനെ(കാലത്തെ) തോല്‍പ്പിച്ച്, മഴ പെയ്തുകൊണ്ടേയിരിക്കും...

കാരണം,
മണ്ണില്‍ പെയ്തിറങ്ങാന്‍, കുത്തിയൊലിക്കാ‍തെ, മണ്ണിന്റെ ഇളം ചൂടില്‍ മെല്ലെയലിയുവാന്‍ മഴയും കൊതിക്കില്ലേ.........!

വരികള്‍ക്കു മുന്നില്‍ പ്രണാമം.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു.
ആശംസകള്‍ !!

shaijukottathala said...

ദീപേടത്തീ..
വരികള്‍ നന്നായിരിക്കുന്നു
മരുഭൂമിക്കു മഴയോടുള്ള അവകാശം
എന്നെ സ്പര്‍ശിക്കുന്നു

തൃശൂര്‍കാരന്‍..... said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ..നന്നായിട്ടുണ്ട്...

ഏറനാടന്‍ said...

ഇഷ്ടപ്പെട്ടു.

Deepa Bijo Alexander said...
This comment has been removed by the author.
Deepa Bijo Alexander said...

കണ്ണനുണ്ണി,കുമാരന്‍,താരകൻ, വല്യമ്മായി , സുജീഷ് , പാവപ്പെട്ടവന്‍, മണ്ട‍ന്‍കുഞ്ച‌ു, വയനാടന്‍, പിള്ളേച്ചന്‍, lijeesh k,ഷിനില്‍ നെടുങ്ങാട്, മുഹമ്മദ്‌സഗീര്‍പണ്ടാരത്തില്‍, shaiju kottathala, തൃശൂര്‍കാരന്‍,ഏറനാടന്‍.... കവിത വായിച്ച,ഇഷ്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും ഒരുപാടൊരുപാട്‌ നന്ദി...!

steephengeorge,

വായിച്ചു അല്ലേ..? സന്തോഷം...! :-)

B Shihab said...

കുടകാട്ടി വിളിക്കരുത്‌,
കൂടെയിറങ്ങരുത്‌,
മരുഭൂമിക്കുമുണ്ടല്ലോ
ഒരു മഴയുടെയവകാശം...!
ഇഷ്ടപ്പെട്ടു.

Readers Dais said...

Beautiful words..the uninvited placid rain.. its beauty and the drop of memories preserved ,safe from the sun...uve created the feel in the readers mind...thanx & hoping for more rains from your mind.

Deepa Bijo Alexander said...

B Shihab,Readers Dais...നന്ദി...!

കറിവേപ്പില said...

ചാറ്റല്‍ മഴ നൂലുകള്‍ അമ്മയുടെ വിരലുകള്‍ പോലെയാണ് എനിക്ക് ..
ശിരസ്സില്‍ തലോടി,കണ്ണീര്‍ തുടച്ചുമാറ്റുന്ന നനുത്ത ഒരു താരാട്ടാണ് അത്..
നന്നായി..വളരേ...

Wayanadan Vaka said...

കൊള്ളാം, എവിടെയോ ഒരു നൊമ്പരം

faisal razithottungal said...

GGOOOOD