ഓർമ്മ


ഞാൻ നിന്നെ ഓർക്കുകയാണ്‌;
കാട്ടു പൂച്ചയുടെ കോമ്പല്ലുകളിൽ-
കോർക്കപ്പെട്ട കിളിക്കുഞ്ഞ്‌-
കൂടിനെയോർക്കും പോലെ......

അതേ പ്രതീക്ഷയറ്റ പിടച്ചിലും,
പാതി മുറിഞ്ഞ കരച്ചിലും......

ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ-
നിന്നിൽ നിന്നു ഞെട്ടിയുണർന്ന്‌,
പെട്ടെന്നൊരു ചിരിയെടുത്തണിഞ്ഞ്‌,
നിന്നെ മറന്നെന്ന്‌ ഭാവിച്ച്‌,
എന്റെ തിരക്കുകളിലേക്ക്‌-
ഞാനൊളിച്ചോടുകയാണ്‌......

5 comments:

sreedevi said...

ഒരു ദു:സ്വപ്നത്തിൽ നിന്നെന്ന പോലെ-
നിന്നിൽ നിന്നു ഞെട്ടിയുണർന്ന്‌,
പെട്ടെന്നൊരു ചിരിയെടുത്തണിഞ്ഞ്‌,
നിന്നെ മറന്നെന്ന്‌ ഭാവിച്ച്‌,
എന്റെ തിരക്കുകളിലേക്ക്‌-
ഞാനൊളിച്ചോടുകയാണ്‌......

ഒരു ചിരിയുടെ നിറവില്‍ കണ്ണ് നീര്‍ തുള്ളികളെ ഉണക്കി സ്വയം സൃഷ്ടിക്കുന്ന തിരക്കുകളില്‍ അലിഞ്ഞു....അങ്ങനെ....പ്രതീക്ഷയറ്റ പിടച്ചിലും പാതി മുറിഞ്ഞ കരച്ചിലും നെഞ്ചില്‍ ഉറക്കി ..ജീവിതം വീണ്ടും മുന്‍പോട്ടു ...
നന്നായിട്ടുണ്ട് ദീപു...

Areekkodan | അരീക്കോടന്‍ said...

പുത്തനാണ്ടാശംസകള്‍.

ശ്രീഹരി::Sreehari said...

ഇച്ചിരി കണ്‍ഫ്യൂഷന്‍ ആയല്ലോ
കൂട് = നീ
നിന്നില്‍ നിന്നും ഞെട്ടി ഉണര്‍ന്നു എന്നു വായിച്ചപ്പോ പെട്ടെന്നോര്‍ത്തു കാടുപൂച്ച ആണ് നീ എന്ന്

നിന്നെ മറന്നെന്ന് ഭാവിച്ച് ഒളിച്ചോറ്റിയത് തിരക്കിലേക്ക്.. മീന്‍സ് അപ്പോ പൂച്ചയുടെ വായില്‍ അല്ല കവയിത്രി...ആച്ച്വലി.. വേറെ തിരക്കുണ്ട്...

എനിക്കൊന്നും മനസിലായില്ല...

വിവരമുള്ളവര്‍ ആരെങ്കിലും വായിച്ചിട്ട് കമന്റിടട്ടെ... അപ്പൊ മനസിലാവുമായിരിക്കും

Deepa Bijo Alexander said...

സാഹചര്യങ്ങളുടെ കോമ്പല്ലുകളിൽ കോർക്കപ്പെട്ടവർക്ക്‌ കൂട്‌ സുരക്ഷിതത്വത്തിന്റെ ഓർമയാണ്‌....ഓർമകളിൽ നിന്ന്‌ വർത്തമാനത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കുള്ള തിരിച്ചു വരവ്‌ പലപ്പോഴും ഒരു ഞെട്ടിയുണരലാണ്‌....

സൗഗന്ധികം said...

നല്ല കവിത, വരികൾ

ശുഭാശംസകൾ....