ചില്ലുടയുന്നത്‌......






ചില്ലുടയുന്നത്‌-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്‌-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്‌,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......


അറിയാതെയീവഴി വന്ന്‌-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........


സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

10 comments:

the man to walk with said...

സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

:(

Sapna Anu B.George said...

പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും....... .........
ഇന്നും പകച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്.

Sureshkumar Punjhayil said...

Swapnagal thakarunnathu ithinekkal bhayanakamaayaanu... Nannayirikkunnu. Ashamsakal...!!!

സന്തോഷ്‌ പല്ലശ്ശന said...

ആധുനിക കവിത അതിണ്റ്റെ പൂര്‍ണ്ണതയില്‍ - പൂര്‍ണ്ണ പ്രശൊഭയില്‍ കാണുംബോള്‍ വളരെ സന്തോഷവും പ്രതീക്ഷയും തോന്നുന്നു

രാവും പകലുമില്ലാതെ ഈ കാവ്യ മഴ തിമിര്‍ത്തു പെയ്യട്ടെ

ബഷീർ said...

ചുരുങ്ങിയ വരികളിൽ ഒരു നല്ല ആശയം ഉൽകൊള്ളിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

kichu / കിച്ചു said...

പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......

സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

നല്ല കവിത
ആശംസകള്‍

Unknown said...

sathyathil varikal arthavathayathanu..
really nice..

ചേച്ചിപ്പെണ്ണ്‍ said...

chillukal udayathirikkatte!

Deepa Bijo Alexander said...

the man to walk with,ശ്രീ ,Sapna Anu B.George ,Sureshkumar Punjhayil,സന്തോഷ്‌ പല്ലശ്ശന,ബഷീര്‍ വെള്ളറക്കാട്‌ ,kichu,D'signX ,ചേച്ചിപ്പെണ്ണ് ,
നന്ദി..എല്ലാ കൂട്ടുകാർക്കും..!

ശ്രീ...എന്തേ മറുപടി ഒരു ചിരി മാത്രം...?

രഞ്ജിത്ത് ലാല്‍ എം .എസ്. said...

കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


Mmmmmmmmmmmmmmm.......
nalla varikal....