നമ്മൾ.........







പാതയ്ക്കപ്പുറമിപ്പുറം-

നിറയെ പൂത്ത മരങ്ങൾ.....

പരസ്പരം തൊടാനാഞ്ഞു-

ചില്ലക്കൈവിരലുകൾ നീട്ടി........



സ്വപ്നത്തിനക്കരെയിക്കരെ-

യുറങ്ങാതെ നീയും ഞാനും.....

വേരുറച്ച മരങ്ങൾ പോലെ-

ചുവടൊന്നനങ്ങാനാവാതെ,

മായാവലയിഴകളിൽ

ഹൃദയവിരലുകൾ കോർത്ത്‌.....





8 comments:

സന്തോഷ്‌ പല്ലശ്ശന said...

പ്രണയം മുറ്റിനില്‍ക്കുന
വരികള്‍ചെറുതെങ്കിലും നന്ന്....

ശ്രീജ എന്‍ എസ് said...

പ്രണയം ഒളിച്ചിരിക്കാന്‍ പരാജയപ്പെട്ട വരികള്‍...ഹൃദയ വിരലുകള്‍ എന്ന പ്രയോഗം അസ്സലായി..
"ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍"
വീരാന്‍കുട്ടിയുടെ വരികളെ ഓര്‍മ്മപ്പെടുത്തി

K G Suraj said...

ഇരുമരവേരുകൾ,
മൺപാളികൾ തുളക്കും...
മുകളിലവർ രണ്ടാകാം;
മണ്ണിരുട്ടിലവരൊന്നാകും....


" തീർച്ച..
മൂർച്ചയുള്ള തീർച്ച.."

Deepa Bijo Alexander said...

സന്തോഷ്‌,ശ്രീക്കുട്ടി, നന്ദി..ഈ നല്ല വാക്കുകൾക്ക്‌... !

സൂരജ്‌, ഒന്നാന്തരം കവിത...! പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണല്ലോ സുഹൃത്തേ ജീവിതത്തിന്റെ നിലനിൽപ്പു തന്നെ...! :-)

t.a.sasi said...

പ്രണയം പൂത്തിട്ടും
തൊടാനാകാത്ത
ഹൃദയവിരലുകള്‍
നല്ല ഭാവന

t.a.sasi said...
This comment has been removed by a blog administrator.
t.a.sasi said...
This comment has been removed by a blog administrator.
ഗിരീഷ്‌ എ എസ്‌ said...

നമ്മള്‍ പറയാന്‍ ശ്രമിച്ചതും ചിന്തിക്കാന്‍ ശ്രമിച്ചതുമെല്ലാം ഒന്ന്‌...
ആശംസകള്‍...

പൂജ്യം എന്ന കവിതക്ക്‌ ശേഷം
മറ്റൊന്നും അയച്ചുതന്നില്ല.
എന്തുപറ്റി...