പ്രണയാവർത്തനങ്ങൾ
"ആദ്യപ്രണയം മറക്കാൻപറ്റാത്തത്‌"
"യഥാർത്ഥ പ്രേമം ഒരിക്കൽ മാത്രം"
ആരു പറഞ്ഞു?
ഞാൻപ്രണയിച്ചല്ലോ-
എത്രയൊ വട്ടം,
എത്രയോ പേരെ!

ഓരോ മുഖങ്ങളിലും-
അവളെ തിരഞ്ഞ്‌,
അവളുടെ ചിരി, അതേ സ്വരം,
അതൊക്കെയില്ലേ?
അവളുടെ കണ്ണുകൾ,അതേ നോട്ടം,
അതുമുണ്ടല്ലോ?
അവളിലെ തീയ്‌; മഞ്ഞും, നിലാവും?
അതുമുണ്ടാവണം.....

അല്ലെങ്കിൽ വേണ്ട!
അവളെ മറക്കാം;
അതാണെളുപ്പം,
ഇനിയൊരുവൾ വേണം-
അവളിലുള്ളത്‌-
ഒന്നുമില്ലാത്തവൾ,
അവളെയൊരിക്കലും-
ഓർക്കാതിരിക്കാൻ,
അതാണ്‌ വഴി!

ഓരോ തവണയും-
എന്റെ പ്രണയം പൂർണ്ണം,
മുഴുവൻ മനസ്സും കൊടുത്ത്‌,
പ്രാണൻ കൊടുത്ത്‌,
ചോര കൊടുത്ത്‌,
പിടഞ്ഞു പിടഞ്ഞ്‌,

എന്നിട്ടെന്ത്‌?
എല്ലാം മടുത്തു....
നഷ്ടങ്ങൾ മാത്രം..
എല്ലാം ആവർത്തനം,
കഴിഞ്ഞ കഥയുടെ-
മറ്റൊരു ലിപിയിൽ
പുനരാവർത്തനം......
അതങ്ങനെ തന്നെ.....
പുതുമയില്ലാത്തത്‌,
തനിമയില്ലാത്തത്‌,
വേഗം മടുക്കും.....
അതിനെന്ത്‌?
ഒന്നുമില്ല......
അതിലൊന്നുമില്ല!
പ്രണയം മാത്രം-
അതാണു വലുത്‌!
എനിക്കു പ്രണയിക്കണം-
മരണം വരെ......

അപ്പോൾ ഇനി എന്തു ചെയ്യാം?
ആവർത്തനങ്ങൾക്ക്‌-
വിട ചൊല്ലി വരാം,
വന്ന വഴി മുഴുവൻ
തിരികെ നടക്കാം,
ആദ്യത്തെ കളത്തിലേക്ക്‌.....
അവളവിടെയില്ല,
എങ്കിലും പോകാം,
അവൾ വരുമെന്ന്‌
കാത്തു കാത്തിരിക്കാം.....
വെറുതെ,യവളെ-
ഓർത്തു കൊണ്ടിരിക്കാം.....

16 comments:

ഫസല്‍ said...

കഴിഞ്ഞ പ്രണയത്തിന്‍റെ
ഓര്‍മ്മകളെ പ്രണയിച്ച്...

കൊള്ളാം, ആശംസകള്‍

പാനൂരാന്‍ said...

:-).. :)

കെ ജി സൂരജ് said...

ഓര്‍മ്മകള്‍ തിളക്കുബോള്‍ സംഭവിക്കുന്നത്‌...

'വേദനിക്കുന്ന വാക്കുകള്‍
വേദനിപ്പിക്കുന്ന വരികള്‍'
നന്നായി.....

ശിവ said...

ഞാനും ഒരിക്കല്‍ പ്രണയിച്ചു...

എന്റെ പ്രണയം തുടങ്ങിയ ദിവസം നല്ല മഴയായിയിരുന്നു...

പിന്നൊരു മഴ പെയ്യുന്ന രാത്രിയില്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി...

ഇന്ന് ഇവിടെ മഴയുണ്ട്...അവള്‍ മാത്രമില്ല...

എനിക്കറിയാം ആ കുളിരുള്ള മഴ പെയ്യുന്ന രാത്രികള്‍ ഇനിയൊരിക്കലും തിരികെ വരില്ല എന്ന്...

എന്നാലും ഞാന്‍ കാത്തിരിക്കുന്നു...

എനിക്ക് നഷ്ടമായത് എന്റെ ജീവിതം...

അതെ വെറുതെ ഓര്‍ക്കാം ആ നല്ല നിമിഷങ്ങളെ...പിന്നെ കുറെ വിഷമിക്കാം...

സസ്നേഹം,

ശിവ.

ദ്രൗപദി said...

ദീപ...
വായിച്ചു...

ആശംസകള്‍...

അനൂപ്‌ കോതനല്ലൂര്‍ said...

അല്ലെങ്കിൽ വേണ്ട!
അവളെ മറക്കാം;
അതാണെളുപ്പം,
ഇനിയൊരുവൾ വേണം
അവളെ മറക്കാന്‍ മാത്രം എനിക്ക്
കഴിയില്ല
പിന്നെ ഇനി ഒരുവള്‍
ജീവിതത്തിന് കൂട്ടായി വേണം

guess said...

chechi..putiya arrival kidilam....nalla ashayam...pranyam athu matramanu valuthu....SATYAMA CHECHI...PRANAYAM ATORIKAL MATRAM...ORALODU MATRAM..BAKY OKKE VERUM AKARSHATA...ALLENGL VIDHIUDE KEEZHADANGAL.....JEEEVITHATHIL BAKY NILKUNATHU..PRANAYTHINTE MADHURAM CHERNA ORMAKAL..ALENGL KAYPU CHERNA ORMAKAL...alle...gud job chechi

guess said...

chechi..putiya arrival kidilam....nalla ashayam...pranyam athu matramanu valuthu....SATYAMA CHECHI...PRANAYAM ATORIKAL MATRAM...ORALODU MATRAM..BAKY OKKE VERUM AKARSHATA...ALLENGL VIDHIUDE KEEZHADANGAL.....JEEEVITHATHIL BAKY NILKUNATHU..PRANAYTHINTE MADHURAM CHERNA ORMAKAL..ALENGL KAYPU CHERNA ORMAKAL...alle...gud job chechi

അരൂപിക്കുട്ടന്‍/aroopikkuttan said...

അല്ലാ..എന്താ പറയ്യാ കുട്ട്യേ...!
:)

അരൂപിക്കുട്ടന്‍/aroopikkuttan said...

ശിവ said...

ഞാനും ഒരിക്കല്‍ പ്രണയിച്ചു...

എന്റെ പ്രണയം തുടങ്ങിയ ദിവസം നല്ല മഴയായിയിരുന്നു...

പിന്നൊരു മഴ പെയ്യുന്ന രാത്രിയില്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി...

ഇന്ന് ഇവിടെ മഴയുണ്ട്...അവള്‍ മാത്രമില്ല...

എനിക്കറിയാം ആ കുളിരുള്ള മഴ പെയ്യുന്ന രാത്രികള്‍ ഇനിയൊരിക്കലും തിരികെ വരില്ല എന്ന്...

എന്നാലും ഞാന്‍ കാത്തിരിക്കുന്നു...

എനിക്ക് നഷ്ടമായത് എന്റെ ജീവിതം...

അതെ വെറുതെ ഓര്‍ക്കാം ആ നല്ല നിമിഷങ്ങളെ...പിന്നെ കുറെ വിഷമിക്കാം...

സസ്നേഹം,

ശിവ.

അല്ലാ..എന്താ പറയ്യാ കുട്ട്യേ...!
:)

ഗോപക്‌ യു ആര്‍ said...

no use of waiting her...she may be grandma now...so go ahead for a new flower....

doney “ഡോണി“ said...

"ആദ്യപ്രണയം മറക്കാൻപറ്റാത്തത്‌"
"യഥാർത്ഥ പ്രേമം ഒരിക്കൽ മാത്രം"
സത്യം...ഞാനോര്‍‌ക്കാറുണ്ട്..എങ്ങനെ രണ്ടാമതൊരാളെ പ്രേമിക്കാന്‍‌ കഴിയാനാവുമെന്ന്???

sreedevi said...

ആവർത്തനങ്ങൾക്ക്‌-
വിട ചൊല്ലി വരാം,
വന്ന വഴി മുഴുവൻ
തിരികെ നടക്കാം,
ആദ്യത്തെ കളത്തിലേക്ക്‌.....
അവളവിടെയില്ല,
എങ്കിലും പോകാം,
അവൾ വരുമെന്ന്‌
കാത്തു കാത്തിരിക്കാം.....
വെറുതെ,യവളെ-
ഓർത്തു കൊണ്ടിരിക്കാം.....

ഒരു മറവിക്കായി കൊതിച്ചു...ഓടിയലഞ്ഞു എവിടെ ഒക്കെയോ..
മുഖം മൂടികള്‍ മാറി മാറി ധരിച്ചു ..മുഖമെതെന്നു കൂടെ മറന്നു...
ഹൃദയം മുറിച്ചു കടന്ന വരികള്‍ ...

Renjithkumar said...

i just visited your blog via suraj.
Its looking good (Blog).I ddint read all the poems. ii just looked thats all.any the pictures u used is very nice.i will read the poems and comment you soon.

TOUCH ME NOT said...

അവളുടെ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ അവന്റെ സ്വപ്നങ്ങളുടെ പട്ടടയും ഒഴുകിപ്പോയിരിക്കുന്നു..

സ്വപ്നങ്ങളെ അപഹരിക്കുന്ന കുടിലതെ.. നിന്റെ പേരോ പ്രണയം..?

Deepa Bijo Alexander said...

ഫസല്‍,പാനൂരാന്‍,കെ ജി സൂരജ്,ശിവ,ദ്രൗപദി,അനൂപ്‌ കോതനല്ലൂ,ര്‍പ്രിൻസി
അരൂപിക്കുട്ടന്,ഗോപക്‌ യു ആര്‍,ഡോണി,sreedevi ,Renjithkumar ,TOUCH ME NOT ,

നന്ദി...! :-)