
മരുവും മഴക്കാറും
പണ്ടേയ്ക്കുപണ്ടേ
പിണങ്ങിപ്പിരിഞ്ഞതല്ലേ......!
തോരാ മഴ നനഞ്ഞു-
കുതിര്‍ന്നലിഞ്ഞിടിഞ്ഞ്.......
മിന്നല്‍ വാറടികളാല്‍
പൊള്ളിക്കരിഞ്ഞടര്‍ന്ന്........
സഹിയാതെയൊടുവിലവളെ-
കാറ്റിനു "കൈമടക്കി"-
നാടു കടത്തിയത്രേ...!
പക്ഷേ....
അന്നിടറി വീണതല്ലേ-
വെയില്‍ മുനയ്ക്കു നെഞ്ചും കാട്ടി-
യുരുകുന്ന മണല്‍ക്കാടായി,
തിളച്ച്..തിളച്ച്...പുകഞ്ഞ്..പുകഞ്ഞ്........
(ഒന്നു മാത്രമറിയാം....!
കരയാനും മറന്ന്-
അവളുമിപ്പോള്‍
പെയ്യുന്നുണ്ടാവില്ല..............)
ചിത്രത്തിനു കടപ്പാട് : google images
26 comments:
നല്ല വരികള്‍
മരുഭൂമിയെയും, മഴക്കാറിനേയും, കാറ്റിനെയും വച്ച് വലിയൊരു കഥ - കുറച്ചു വരികളില്‍.
നല്ല ഭാവന
തിളക്കുന്ന കവിത
നല്ല ഭാവന...
കാറ്റും സര്‍ക്കാര്‍ ഉധ്യോഗസ്തനാ ല്ലേ
:)
ഇഷ്ടായി കൊച്ചു വരികളിലെ കാറ്റും മഴയും ചൂടും..
(ഒന്നു മാത്രമറിയാം....!
കരയാനും മറന്ന്-
അവളുമിപ്പോള്‍
പെയ്യുന്നുണ്ടാവില്ല..............)
അതെ... എവിടേയും കാണും ഒരു സ്ത്രീയേയും പുരുഷനേയും..... അവരുടെ കാമനകളും വിരഹങ്ങളും - അതിവൃഷ്ടിയും അനാവൃഷ്ടിടിയും ആക്കിമാറ്റുന്ന അവരുടെ പിണക്കങ്ങളും പരിദേവനങ്ങളും.... ദീപയുടെ വരികളില്‍ എന്‍റെ പ്രണയ ജീവിതത്തിന്‍റെ കരഞ്ഞു തൂടുത്ത മുഖം കണ്ടു... ഒരു നനുത്ത മഴയായി പെയ്തെങ്കിലെന്ന് ചുട്ട നിലവിളികളെയ്യുന്ന മരു-മുഖം കണ്ടു.. നന്ദി.. (പോരട്ടെ കനമുള്ള കവിതകള്‍... :):)
നല്ല ഭാവന...
വരമൊഴിയാണൊ എഴുതാൻ ഉപയോഗിക്കുന്നത്.. നന്നായിട്ടുണ്ട്.. മറ്റേതെങ്കിലുമാണെങ്കിൽ ഒന്നറിയിക്കണേ
പണ്ടെങ്ങോ കേട്ടുമറന്ന കഥകളില്‍ ഭൂമിയില്‍ സ്പര്‍ശിക്കുന്തോറും ശക്തിയിരട്ടിയ്ക്കുന്ന രാക്ഷസനാണ് പ്രണയം എന്നു കേട്ടിട്ടുണ്ട്. ഇവിടെ ആ ശക്തിപോലും ക്ഷയിയ്ക്കണമെങ്കില്‍ വിരഹത്തിന്റെ ചൂട് അത്രയേറെ ശക്തമായിരിയ്ക്കണം. വായനക്കാരന്റെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഭാഷയ്ക്ക് അഭിനന്ദങ്ങള്‍. ഭാഷയുടെ ഭംഗി അതിന്റെ പാരമ്യതയില്‍ നിര്‍ത്തുന്നതോടൊപ്പം ആശയഭംഗിയും നിലനിര്‍ത്താന്‍ കഴിയുക, നല്ല കാര്യമാണ്. (കൊച്ചനിയന്റെ കുട്ടിത്തം)
എത്ര ആര്‍ദ്രം
നിന്‍റെ കാത്തിരിപ്പിനും
എന്‍റെ യാത്രക്കുമിടയിലെ
കടിഞ്ഞൂല്‍ പെറ്റ
കടല്‍ക്കുതിരകളുടെ
മണല്‍ ഭൂമിക
കവിത നന്നായി..
അന്നിടറി വീണതല്ലേ-
വെയില്‍ മുനയ്ക്കു നെഞ്ചും കാട്ടി-
യുരുകുന്ന മണല്‍ക്കാടായി,
തിളച്ച്..തിളച്ച്...പുകഞ്ഞ്..പുകഞ്ഞ്.......
നല്ല ചിത്രം!!!
ഒരാള്‍ക്ക് വേണ്ടെന്നു തോന്നിയാല്‍ പിന്നെ കരഞ്ഞു കണ്ണുനീര്‍ വറ്റിച്ചിട്ടെന്തുകാര്യം.ഭാവന നന്നായി
മരുവും മഴക്കാറും
പണ്ടേയ്ക്കുപണ്ടേ
പിണങ്ങിപ്പിരിഞ്ഞതല്ലേ......!
ബാക്കി വായിക്കുമ്പോള്‍ തോന്നിയത് പിണക്കിപ്പിരിച്ചതാണെന്നാണ്!
അന്നിടറി വീണതല്ലേ-
വെയില്‍ മുനയ്ക്കു നെഞ്ചും കാട്ടി-
യുരുകുന്ന മണല്‍ക്കാടായി,
തിളച്ച്..തിളച്ച്...പുകഞ്ഞ്..പുകഞ്ഞ്.......
നല്ല വരികള്‍
വരികള്‍ നന്നായി
ഒന്നു മാത്രമറിയാം....!
കരയാനും മറന്ന്-
അവളുമിപ്പോള്‍
പെയ്യുന്നുണ്ടാവില്ല....
നല്ല കവിത...
ഇഷ്ടായി...
കൊള്ളാം.നാന്നായിട്ടുണ്ട്. എങ്കിലും അവിടവിടെ ഒരു വലിച്ചില്‍ ..
സഹിയാതെയൊടുവിലവളെ-
കാറ്റിനു "കൈമടക്കി"-
നാടു കടത്തിയത്രേ...!
എന്നുള്ളത്
സഹിയാതെയൊടുവിലവളെ-
കാറ്റിനു "കൈമടക്കേകി..
നാടു കടത്തിയത്രേ...!
എന്നാക്കിയലോ..?
bestwishes
ഇഷ്ടായി
പ്രണയം മഴയും മണ്ണും തമ്മിലാവുമ്പോള്‍ വിരഹം മരുഭൂമികളുണ്ടാക്കുക തന്നെ ചെയ്യും. നല്ല കവിത.
:D കൊള്ളാട്ടോ.. നന്നായിടുണ്ട്!
nannnayittundu
Good sir
:-)
ആദ്യമായിട്ടാണിവിടെ വരുന്നത് .നന്നായിരിക്കുന്നു
(ഒന്നു മാത്രമറിയാം....!
കരയാനും മറന്ന്-
അവളുമിപ്പോള്‍
പെയ്യുന്നുണ്ടാവില്ല..............)
പക്ഷേ....
അന്നിടറി വീണതല്ലേ-
വെയില്‍ മുനയ്ക്കു നെഞ്ചും കാട്ടി-
യുരുകുന്ന മണല്‍ക്കാടായി,
തിളച്ച്..തിളച്ച്...പുകഞ്ഞ്..പുകഞ്ഞ്........
ഇവിടെ വേദന കനം
തൂങ്ങിയിരിക്കുന്നുണ്ടല്ലോ.
കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ചിത്രവും
ബ്ലോഗിന്റെ സൌന്ദര്യം പോലെ തന്നെ
കൊച്ചു വരികളില്‍ ചാലിച്ച
കവിത നന്നായി.
MOHAN PUTHENCHIRA ,കണ്ണനുണ്ണി,രാജേഷ് ചിത്തിര,Rare Rose,ഇ.കെ.യം.എളമ്പിലാട് ,റ്റോംസ് കോനുമഠം ,സന്തോഷ് പല്ലശ്ശന,Manoraj,സോണ ജി,Sreedevi ,Ranjith chemmad,കുളക്കടക്കാലം,Hariyannan,ഭൂതത്താന്‍, മുഖ്‌താര്‍,അച്ചൂസ്,ayarajmurukkumpuzha,ഷാജി അമ്പലത്ത്,Vinodkumar Thallasseri ,അംജിത്,rinsie,ഉപാസന,ജീവി കരിവെള്ളൂര്‍,പട്ടേപ്പാടം റാംജി ..........കവിത വായിച്ച,ഇഷ്ടപ്പെട്ട എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി....!
കൊച്ചനിയന് നന്ദി..എന്തേ അനോണിയായിപ്പോയി...? :-)
സാക്ഷ,
കമന്റുകളിലെ ഈ കൊച്ചു കവിതകൾ ഒരുപാടിഷ്ടമാണ് എനിക്ക്..നന്ദി...!
മനോരാജ് ,
വരമൊഴിയ്ക്ക് പുറമേ ചിലപ്പോൾ മലയാളം.നെറ്റ് എന്ന സോഫ്റ്റ്‌വെയറും ഉപയോഗിക്കാറുണ്ട്.
കവിതകള്‍ക്കൊട്ടാകെ ഒരേ പാറ്റേണ്‍.
ഒരു ചെയ്ഞ്ച് ആര്‍ക്കാ ഇഷ്ടല്ലാത്തത്.
Post a Comment