നിഘണ്ടുവിനൊരു തിരുത്ത്
ഭൽസനങ്ങളുടെ നിഘണ്ടുവിൽ നിന്ന്
'നായ്'എന്ന വാക്ക് നീക്കം ചെയ്യുക.....
എച്ചിലിലകൾക്ക് കടി പിടി കൂടുന്നത്
പലപ്പോഴും നായ്ക്കളല്ല.....
കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുന്ന
ക്രുദ്ധയായ തള്ളപ്പട്ടി
'ഐ-പില്ലും' അമ്മത്തൊട്ടിലും'
കേട്ടിട്ടേയില്ലായിരിക്കാം !
കണ്ണുകളിൽ കാവലും,
വാലാട്ടുമ്പോൾ നന്ദിയും.....
ഇരുകാലികളുടെ നട്ടെല്ലിന്
അങ്ങനെയൊരു ഭാഗമേയില്ല !
കാക്കേണ്ടവരെ കടിച്ചു കീറാനും,
പേയില്ലാതെ പേക്കൂത്താടാനും,
പല വിധമതാഘോഷിക്കാനും,
പഠിച്ചിട്ടേയില്ലായിരിക്കാം !
ഉള്ളുരുക്കുന്ന ജാലകക്കാഴ്ച്ച :
ചീറിപ്പായുന്ന വണ്ടികൾക്കിടയിൽ
ചോരയൊലിപ്പിക്കുന്നൊരിണക്കരികെ
സ്വന്തം ജീവനു ഭയമില്ലാതെ
കാവലിരിക്കുന്ന കൂട്ടുകാരൻ !
'ഒൻപതാം വാർഡും' അനാഥശവങ്ങളും
കണ്ടിട്ടേയില്ലായിരിക്കാം !
ഭൽസനങ്ങളുടെ നിഘണ്ടുവിൽ നിന്ന്
'നായ്' എന്ന വാക്ക് നീക്കം ചെയ്യുക.....
പകരം ചേർക്കാൻ നമുക്ക്
നല്ലൊരു വാക്കുണ്ടല്ലോ.....!!!!!!!!
Subscribe to:
Post Comments (Atom)
4 comments:
ആഴത്തില് സ്പര്ശിക്കുന്നത്
നടുക്കത്തോടെ വായിച്ചു..
സാമൂഹ്യപ്രതിബദ്ധതയുള്ള ഒന്നാംതരം കവിത
അഭിനന്ദനങള്..
കൊള്ളാം,
നന്നായിട്ടുണ്ട്.
ഇനിയുമെഴുതുക.
നായ് നല്ല വാക്ക് തന്നെ അതു നീക്കം
ചെയ്യേണ്ട കാര്യം ഉണ്ടോ
കൊള്ളാട്ടോ
Post a Comment