മുത്തുച്ചിപ്പി പറഞ്ഞത്‌എന്റെയുള്ളു പിളർന്ന്‌-

നീയെടുത്ത മുത്ത്‌,

നിന്നെ കൊതിപ്പിക്കുന്നത്‌;

അതുരുവായ കഥ-

നിനക്കറിയുമോ?
ഹൃദയത്തിന്റെ മൃദുലതയിൽ,

പുറത്തെടുക്കാനാവാതെ-

കടന്നു പറ്റിയ കരടിന്‌,

എത്ര മാത്രം നോവിക്കാമെന്ന്‌-

നിനക്കറിയുമോ?
എടുത്തു കൊള്ളുക;

അഴകിന്റെയുറയിട്ട-

എന്റെയാത്മ വ്യഥകളെ.........
നിന്റെ നെടുവീർപ്പിന്റെയർത്ഥം-

ഇപ്പോഴെനിക്കറിയാം.....

കാത്തിരിക്കുക....

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

8 comments:

ശ്രീ said...

നന്നായിട്ടുണ്ട്

sreedevi said...

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

ഇതിലെ ഓരോ വരിയും ഇഷ്ടമായി ....എത്ര വലിയ നോവും അവസാനം ഒരു മുത്തായി മാറുമെങ്കില്‍ ...ആ പ്രതീക്ഷ എത്ര മനോഹരം....നന്നായി കുട്ടിയേ

രണ്‍ജിത് ചെമ്മാട്. said...

"എടുത്തു കൊള്ളുക;
അഴകിന്റെയുറയിട്ട-
എന്റെയാത്മ വ്യഥകളെ"

ലളിതം സംഘര്‍‌ഷം...!!!

നീര്‍വിളാകന്‍ said...

ദീപാ...ഞാനിവിടെയുണ്ട്.... ഈ കവിതയും പതിവുപോലെ അതിമനോഹരം!

മുന്നൂറാന്‍ said...

നല്ല കവിത. ഇഷ്ടമായി.

Deepa Bijo Alexander said...

ശ്രീ ,sreedevi ,രണ്‍ജിത് ,ചെമ്മാട്നീര്‍വിളാകന്‍,മുന്നൂറാന്‍,
കവിത വായിച്ചതിലും ഇഷ്ടപ്പെട്ടതിലും ഒരുപാട്‌ സന്തോഷം...!

sumitra said...

കവിത കിനാവ്കളിലൂടെ നിന്റെ സഞ്ചാരം ദീപേ നക്ഷത്രം പോലെ കുഞ്ഞു കവിതകള്‍ പ്രകാശിക്കട്ടെ

ayyopavam said...

ഒരു മാനസിക സങ്കര്‍ഷത്തെ ലളിതമായി വരച്ചു നന്നായിട്ടുണ്ട്