മഞ്ഞുതുള്ളി

പുലരിത്തുടുപ്പിൽ,തണുത്ത കാറ്റിൽ,

അടരാനൊരുങ്ങി വിതുമ്പി നിൽപ്പൂ,

ഏകാന്തമേതോ വിഷാദം പോലെ-

യിലത്തുമ്പിലൊരു കൊച്ചു മഞ്ഞു തുള്ളി,

ഉള്ളിലെയൊരു കൊച്ചു പേടി പോലെ,

മാഞ്ഞു പോകും പ്രിയസ്വപ്നം പോലെ,

നിഷ്ഫലമേതോ പ്രതീക്ഷ പോലെ,

ജീവിതം പോലെ, കണ്ണീരു പോലെ.......

ചിതറിവീണീ മണ്ണിലലിയും മുൻപേ,

നിന്നെയും, നിന്നിലെ സൂര്യനെയും,

ഏറ്റുവാങ്ങട്ടെ ഞാൻ കൈക്കുമ്പിളിൽ,

പ്രസാദമായ്‌,നിസ്വയാം ഭൂമിയെപ്പോൽ......

3 comments:

കെ ജി സൂരജ് said...

ഇഷ്ട്ടമായി....

guess said...

manjuthulliyodu adyamayi sneham toni enku....beautiful chechi.....hats off to your thoughts...arkum chintikanakum...athu sphudathayodae manoharamaya varikalil ezhtan kazhiuka valya anugrahamanu

Deepa Bijo Alexander said...

കെ ജി സൂരജ് ,പ്രിൻസി,

നന്ദി...!