എം.ടി.പി









അലസിപ്പിച്ച ഒരു ഭ്രൂണം.....

ചതഞ്ഞൊടിഞ്ഞ്‌,

ചോര പൊതിഞ്ഞ്‌,

വൈകിയലസിപ്പിച്ച ഒരു ഭ്രൂണം........

കണ്ണാടിത്തൊലിക്കടിയില്‍-

ഞരമ്പിന്‍ നാരുകള്‍,

കുഞ്ഞു വിരലുകളുടെ-

മുറിഞ്ഞ തുണ്ടുകള്‍,

ഉടഞ്ഞ തലയോട്‌,

നട്ടെല്ലിന്റെ തുണ്ട്‌,

കലങ്ങിയ ചോരച്ചുവപ്പ്‌,

ഉയരാത്ത നിലവിളി,

ഒഴുകാത്ത കണ്ണുനീര്‍,

നുറുങ്ങുന്ന ജീവൻ....

ഓര്‍മ്മയുടെ കുപ്പത്തൊട്ടിയില്‍-

നഷ്ട പ്രണയത്തിന്റെ,

ഭഗ്ന മോഹങ്ങളുടെ,

കൈവിട്ടുപോയ ജീവിതത്തിന്റെ,

അലസിപ്പിച്ച ഒരു ഭ്രൂണം............

7 comments:

NITHYAN said...

കൊള്ളാം. കവിതയില്‍ കവിതയുണ്ട്‌.

സുവര്‍ണ്ണലത | SuvarnnaLatha said...

അലസിപ്പിക്കാതെയും ചില ഭ്രൂണങ്ങള്‍ ചോരയില്‍ പൊതിഞ്ഞു ചതഞ്ഞൊടിയാറുണ്ട്‌. കവിത എന്നെ കരയിച്ചു. ഇനിയും എഴുതുക. :-)

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

Kaithamullu said...

ഓര്‍മ്മയുടെ കുപ്പത്തൊട്ടിയില്‍-
നഷ്ട പ്രണയത്തിന്റെ,
ഭഗ്ന മോഹങ്ങളുടെ,
കൈവിട്ടുപോയ ജീവിതത്തിന്റെ,
അലസിപ്പിച്ച .....
--
അതാരാ ചെയ്തേ?

ഭാവന ചിറക് വിടര്‍ത്തിയിരിക്കുന്നു!

Unknown said...

deepachechiiiiii valare nanaitundu chechi...kavithayile aashayam,bhasha shudhi,very well contended..pinne reality show bhashayil paranjal nalla feel undu....keep writing chechi

ആറാംതമ്പുരാന്‍ said...

നന്നായിട്ടുണ്ട്, ആശംസകൾ

Deepa Bijo Alexander said...

NITHYAN,സുവര്‍ണ്ണലത,akberbooks ,കൈതമുള്ള്,പ്രിൻസി,
ആറാംതമ്പുരാന്‍,

നന്ദി...!