
എം.ടി.പി
അലസിപ്പിച്ച ഒരു ഭ്രൂണം.....
ചതഞ്ഞൊടിഞ്ഞ്,
ചോര പൊതിഞ്ഞ്,
വൈകിയലസിപ്പിച്ച ഒരു ഭ്രൂണം........
കണ്ണാടിത്തൊലിക്കടിയില്-
ഞരമ്പിന് നാരുകള്‍,
കുഞ്ഞു വിരലുകളുടെ-
മുറിഞ്ഞ തുണ്ടുകള്‍,
ഉടഞ്ഞ തലയോട്,
നട്ടെല്ലിന്റെ തുണ്ട്,
കലങ്ങിയ ചോരച്ചുവപ്പ്,
ഉയരാത്ത നിലവിളി,
ഒഴുകാത്ത കണ്ണുനീര്,
നുറുങ്ങുന്ന ജീവൻ....
ഓര്‍മ്മയുടെ കുപ്പത്തൊട്ടിയില്‍-
നഷ്ട പ്രണയത്തിന്റെ,
ഭഗ്ന മോഹങ്ങളുടെ,
കൈവിട്ടുപോയ ജീവിതത്തിന്റെ,
അലസിപ്പിച്ച ഒരു ഭ്രൂണം............
7 comments:
കൊള്ളാം. കവിതയില്‍ കവിതയുണ്ട്.
അലസിപ്പിക്കാതെയും ചില ഭ്രൂണങ്ങള്‍ ചോരയില്‍ പൊതിഞ്ഞു ചതഞ്ഞൊടിയാറുണ്ട്. കവിത എന്നെ കരയിച്ചു. ഇനിയും എഴുതുക. :-)
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
ഓര്‍മ്മയുടെ കുപ്പത്തൊട്ടിയില്‍-
നഷ്ട പ്രണയത്തിന്റെ,
ഭഗ്ന മോഹങ്ങളുടെ,
കൈവിട്ടുപോയ ജീവിതത്തിന്റെ,
അലസിപ്പിച്ച .....
--
അതാരാ ചെയ്തേ?
ഭാവന ചിറക് വിടര്‍ത്തിയിരിക്കുന്നു!
deepachechiiiiii valare nanaitundu chechi...kavithayile aashayam,bhasha shudhi,very well contended..pinne reality show bhashayil paranjal nalla feel undu....keep writing chechi
നന്നായിട്ടുണ്ട്, ആശംസകൾ
NITHYAN,സുവര്‍ണ്ണലത,akberbooks ,കൈതമുള്ള്,പ്രിൻസി,
ആറാംതമ്പുരാന്,
നന്ദി...!
Post a Comment