നിദ്രഎത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.4 comments:

ajith said...

കഥയേതുമറിയാതെ തന്നെ....

ജയിംസ് സണ്ണി പാറ്റൂർ said...

ഇഷ്ടമായി കവിത

rathish babu said...

നിലാവിനോട് രാവ് പറഞ്ഞതും ഇത് തന്നെ
അതറിയാതെ ഒരു വേനൽ പക്ഷി
ഏതോ രാത്രി വിലാപഗാനം പാടുന്നു

Vinodkumar Thallasseri said...

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.