
ചില്ലുടയുന്നത്-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്........
പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......
അറിയാതെയീവഴി വന്ന്-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........
സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്..........???????
10 comments:
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്..........???????
:(
പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും....... .........
ഇന്നും പകച്ചു നില്ക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്.
Swapnagal thakarunnathu ithinekkal bhayanakamaayaanu... Nannayirikkunnu. Ashamsakal...!!!
ആധുനിക കവിത അതിണ്റ്റെ പൂര്‍ണ്ണതയില്‍ - പൂര്‍ണ്ണ പ്രശൊഭയില്‍ കാണുംബോള് വളരെ സന്തോഷവും പ്രതീക്ഷയും തോന്നുന്നു
രാവും പകലുമില്ലാതെ ഈ കാവ്യ മഴ തിമിര്‍ത്തു പെയ്യട്ടെ
ചുരുങ്ങിയ വരികളിൽ ഒരു നല്ല ആശയം ഉൽകൊള്ളിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്..........???????
നല്ല കവിത
ആശംസകള്‍
sathyathil varikal arthavathayathanu..
really nice..
chillukal udayathirikkatte!
the man to walk with,ശ്രീ ,Sapna Anu B.George ,Sureshkumar Punjhayil,സന്തോഷ് പല്ലശ്ശന,ബഷീര്‍ വെള്ളറക്കാട് ,kichu,D'signX ,ചേച്ചിപ്പെണ്ണ് ,
നന്ദി..എല്ലാ കൂട്ടുകാർക്കും..!
ശ്രീ...എന്തേ മറുപടി ഒരു ചിരി മാത്രം...?
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്........
Mmmmmmmmmmmmmmm.......
nalla varikal....
Post a Comment