ബന്ധങ്ങൾ






വടവൃക്ഷം പോലെ പടർന്ന്‌,
വേരുകൾക്കിടയിൽ ഞെരിച്ച്‌,
തണലിൽ മുരടിപ്പിച്ചൊതുക്കി-
തന്നിലേക്ക്‌ തളച്ചിടുന്ന-
ചില ബന്ധങ്ങൾ,

നിറങ്ങളേഴും വിരിയിച്ച്‌,
മോഹക്കാഴ്ച്ചകൾ കാണിച്ച്‌,
മഴവില്ലു പോലെ മായുന്ന-
ചില ബന്ധങ്ങൾ,

കാട്ടിക്കൊതിപ്പിച്ച്‌-
വെറുതേ വിശപ്പുണർത്തി,
മറ്റൊരാൾ നുണയുന്ന -
വർണ്ണ മിഠായി പോലെ-
ചില ബന്ധങ്ങൾ,

പാകമാകാത്തൊരുടുപ്പു പോലെ,
കാണുന്നവരെ ചിരിപ്പിച്ചും,
തുറിച്ചു നോക്കിപ്പിച്ചും,
ഊരിയെറിയാനാവാത്ത-
ചില ബന്ധങ്ങൾ,

കൂട്ടിക്കിഴിക്കുമ്പോൾ
ലാഭം മാത്രം കാണേണ്ട-
കണക്കു പുസ്തകം പോലെ-
ചില ബന്ധങ്ങൾ,

നൂല്‌ പൊട്ടിയ പട്ടം പോലെ,
കയ്യിലെങ്ങും നിൽക്കാതെ,
കാഴ്ച്ചക്കാരിയാക്കുന്ന-
ചില ബന്ധങ്ങൾ,

പക്ഷെ.....
പേരവകാശപ്പെടാനില്ലാത്ത,
പറയാതെയറിയുന്ന,
ഇത്രമേൽ പ്രിയപ്പെട്ട-
ഈ ബന്ധമേതാണ്‌......?

8 comments:

വരവൂരാൻ said...

പക്ഷെ.....
പേരവകാശപ്പെടാനില്ലാത്ത,
പറയാതെയറിയുന്ന,
ഇത്രമേൽ പ്രിയപ്പെട്ട-
ഈ ബന്ധമേതാണ്‌......?
പ്രണയമായിരിക്കുമോ ?
എനിക്ക്‌ ഒരു പേടി.. സൂക്ഷിക്കണേ
നന്നായിരിക്കുന്നു ആശംസകൾ

ajeeshmathew karukayil said...

നിറങ്ങളേഴും വിരിയിച്ച്‌,
മോഹക്കാഴ്ച്ചകൾ കാണിച്ച്‌,
മഴവില്ലു പോലെ മായുന്ന-
ചില ബന്ധങ്ങൾ,
നന്നായിരിക്കുന്നു..

തറവാടി said...

നല്ല വരികള്‍

Ranjith chemmad / ചെമ്മാടൻ said...

കൂട്ടത്തിന് നന്ദി, ഇവിടെയെത്തിച്ചതിന്...
നല്ല കവിതകള്‍....
തുടര്‍ന്നുമെഴുതൂ...
ആശംസകള്‍....

ഇഞ്ചൂരാന്‍ said...

ഈ ബന്ധമേതാണ്‌......?

ഇഞ്ചൂരാന്‍ said...

ഈ ബന്ധമേതാണ്‌......? kollam

കുളക്കടക്കാലം said...

ബന്ധങ്ങളുടെ ഈ അന്വേഷണം തുടരുക തന്നെയാണ്...ഒരു കെട്ടഴിക്കുമ്പോള്‍ കുരുങ്ങുന്ന മറ്റൊരു കുരുക്ക്‌ ......വിശദീകരിച്ചു ബോദ്യപ്പെടുതാനാവാത്ത എത്രയോ വ്യക്തി ബന്ധങ്ങള്‍ ....

monu said...

ബന്ധനമവുന്നു ചിലപ്പോള്‍ ബന്ധങ്ങളു :)