
ഒരാശുപത്രിക്കഥയാണ് ഈ കവിതയ്ക്ക് പ്രചോദനം......
"വെന്റിലേറ്റർ" (കൃത്രിമ ശ്വസനം) സഹായത്തോടെ മാത്രം ജീവൻ നിലനിറുത്തിയിരിക്കുന്ന ഒരു രോഗിണി....ദിവസങ്ങൾ നീങ്ങും തോറും ചികിൽസാ ചെലവുകളുടെ താങ്ങാനാവാത്ത ഭാരം.......യന്ത്ര സഹായമില്ലാതെ നിലനിറുത്താനാവുമെന്നോ തിരിച്ചു കിട്ടുമെന്നോ ഉറപ്പില്ലാത്ത ഒരു ജീവൻ....ഒടുവിൽ വെന്റിലേറ്റർ സഹായം നീക്കം ചെയ്യാൻ വേണ്ടപ്പെട്ടവർ പുറത്ത് തീരുമാനമെടുക്കുമ്പോൾ തീരുമാനം നടപ്പിൽ വരാൻ കാത്തു നിൽക്കാതെ യാത്രയാവുന്ന ആ രോഗിണി....
ആരുടെയും തെറ്റല്ല.....വിധി....അത്ര മാത്രം.....
ആശുപത്രി ജീവിതത്തിലെ പതിവു കാഴ്ചയായതിനാൽ വെറുതേ കണ്ടു നിൽക്കാനായെങ്കിലും അപ്പോൾ ഞാൻ ചിന്തിച്ചത് ബന്ധങ്ങളെക്കുറിച്ചാണ്......ജീവിതത്തിലെ ചില നിമിഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്നു തോന്നുമെങ്കിലും,കാലം ചെല്ലും തോറും നിറം കെട്ടും ,വിലയറ്റും പോകുന്ന, ജീവൻ നഷ്ടപ്പെടുന്ന ചില ബന്ധങ്ങളെക്കുറിച്ച്...........
സമ്മത പത്രം
ചില്ലു വാതിലിനപ്പുറം
ചില പിറുപിറുക്കലുകൾ,
കൂട്ടിക്കിഴിക്കലുകൾ,
എല്ലാ കണ്ണുകളിലും
ഒരേയൊരുത്തരം-
"അപ്പോൾ അങ്ങനെയാവാം;
പരീക്ഷണം നിറുത്താം."
`പാഴ്ച്ചെലവുകൾക്കു'സ്ഥാനം
പടിക്കു പുറത്ത്..????
നീയറിയുന്നുണ്ടോ?
എനിക്കു നിന്നെ വേണ്ടാതാവുകയാണ്......
ഋതു ഭേദങ്ങൾ പോലെ,
ദിനരാത്രങ്ങൾ പോലെ,
സ്വാഭാവിക പരിണാമം....
പ്രാണൻ പോലെ സ്നേഹിച്ചത്
വളരെ പണ്ടായിരുന്നോ ?
കണ്ണു നനയാത്തതെന്ത് ?
കൈ വിറയ്ക്കാത്തതെന്ത് ?
നേർത്തു വരുന്ന ശ്വാസത്തിനും,
ഊർന്നു പോകുന്ന വിരലുകൾക്കും,
കരയിക്കാനാകാകാത്ത വണ്ണം
ഞാൻ വളർന്നു പോയെന്ന്
നിസംഗമായിട്ടൊരൊപ്പിലെ
നീല മഷിപ്പൂക്കൾ പറയും...........
9 comments:
കവിത മനോഹരമായിരിക്കുന്നു.
ഒഴിവുകിട്ടുപ്പോൾ എന്റെ ബ്ലോഗ്ഗിലേക്കൊന്നു വരണം. ബ്ലോഗ്ഗിന്റെ പേരു ശ്രദ്ധിക്കണം. വേണ്ടതു ചെയ്യുമെന്നു കരുതുന്നു.
വല്ലാതെ നൊമ്പരമുണർന്ത്തുന വരികൾ..
ചിലപ്പോഴൊക്കെ സംഭവിക്കാവുന്നത്....
നല്ല അര്‍ത്ഥമുള്ള വരികള്‍..
ഒരു ബന്ധവും ശാശ്വതമല്ല...നഷ്ടപ്പെടുത്താന്‍ ആവാത്ത പോലെ തീവ്രമായി ആരും ആരെയും സ്നേഹിക്കാറില്ല...സത്യമാനെന്കിലും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല ഈ സത്യം ..
"നീയറിയുന്നുണ്ടോ?
എനിക്കു നിന്നെ വേണ്ടാതാവുകയാണ്......
ഋതു ഭേദങ്ങൾ പോലെ,
ദിനരാത്രങ്ങൾ പോലെ,
സ്വാഭാവിക പരിണാമം...."
ഇഷ്ടമായ വരികള്‍ ....
പ്രിയ വരവൂരാൻജി....ബ്ലോഗ് കണ്ടു...ആശംസകൾ...എന്റെ ബ്ലോഗ് തുടങ്ങിയത് ജൂൺ 2008 -ലും താങ്കളുടെ ബ്ലോഗ് തുടങ്ങിയത് ഓഗസ്റ്റ് 2008-ലും ആണല്ലോ....കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നു കരുതട്ടെ....സ്നേഹം
പ്രിയപ്പെട്ട സുഹൃത്തുക്കൾ സ്നേഹതീരം,ശിവ,സ്മിത,ശ്രീദേവി...എല്ലാവർക്കും നന്ദി....ഈ സ്നേഹത്തിനും പ്രോൽസാഹനത്തിനും.....
ശാശ്വതമായ ബന്ധം ദൈവവുമായുളത് മാത്രമാണ് :) നല്ല കവിതകള്‍.
ഓ.. അതു ശരിയാ അപ്പോൾ മൂത്തത് താൻ തന്നെ സോറി, നന്മകൾ നേരുന്നു
Post a Comment