വഴികളിൽ കാത്തിരിക്കുന്നത്......
വഴികളിലെവിടെയോ നമ്മെ
ഒരു സ്ഫോടനം കാത്തിരിക്കുന്നോ?
മറഞ്ഞിരുന്നു സ്പന്ദിക്കുന്ന-
ഉന്മൂലനത്തിന്റെ മഹാവിസ്ഫോടനം...?
എന്താണെന്നും എന്തിനാണെന്നും
അറിയും മുൻപേ ചിതറിത്തെറിക്കാം,
കെട്ടു പോയ വെട്ടമായും,ഇഴയാത്ത പുഴുവായും
നമ്മെയതവശേഷിപ്പിക്കാം,
മരിക്കാനല്ല ഭയം...!
ബാക്കിയാവുന്നവരെക്കുറിച്ചത്രേ
ഭയം മുഴുവനും...
ജീവിച്ചു തീർക്കാനുള്ള ജീവിതം
എത്ര ഭയങ്കരമെന്ന്..!
പിടക്കുന്ന നെഞ്ചൊതുക്കി,
വിറയലോടെമാത്രമോർക്കാം,
വഴികളിലെവിടെയൊ നമുക്കായും
ഒരു സ്ഫോടനം കാത്തിരിപ്പുണ്ടോ?
Subscribe to:
Post Comments (Atom)
7 comments:
Good.
:-)
Upasana
njangante favorite patte aane
:-)
Upasana
Please omitt Second comment. that was a mistake from ma side
sorry
take it easy...
നന്നായി..തികച്ചും ആനുകാലികം
നന്നായി
നഗരം ഓരോ നാളും നമ്മെ അതത്ഭുത പെടുത്തികൊണ്ടിരിക്കുന്നു
നിറംപിടിപ്പിച്ച വാക്കും നോക്കും
ഒരു ഹായ്കളിലൊതുങ്ങുന്ന സംസാരവും .........
തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്കാണ് /വഴിയരികിലോ ആള്കുട്ടത്തിലോ
വച്ചാണ്ഒരു നിശ്ശ്ബ്ദത പരക്കുക....
ആളുകള്‍ക്കിടയില്‍ വാക്കില്‍
നോട്ടത്തില്‍ പരസ്പരം നാംസംശയിച്ചുകൊണ്ടിരിക്കുന്നു..
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍
അപ്രതീക്ഷിതമായത് പലതും അനുഭവിച്ച് സഹിച്ച്
നാം നഗരത്തില്‍ ഒരു പരീക്ഷണ വസ്തുപോലെ. അല്ലെ?
സംവിധായകനില്ലാത്ത തിരക്കഥകളില്ലാത്ത നാടകങ്ങള്‍
അരങ്ങ് കൊഴിപ്പിക്കുന്നു.
ആളൊഴിഞ്ഞ തീയേറ്റര്പോലെ തിരക്കൊഴിഞ്ജ്
ഒരു ഭൂപടം ബാക്കിയാവും..അതിനെ പേരിടാന്‍ എത്രപേര്‍ എവിടങ്ങലില്
ഉണ്ടാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രിയ ദീപാ..വളരെ മുമ്പേ എഴുതി യവയെങ്കിലും ഇപ്പൊളാണ്
വായിക്കാനിടയായത്.
ആശംസകള്‍.
സസ്നേഹം
Post a Comment