ഇനി ചെയ്യാനുള്ളത്....



ബാക്കി വന്നതെന്ത് ?

കെട്ടു പോയ പ്രണയവും,
തണുത്തു പോയ ചാരവും,
കൈ നിറയെ കിലുങ്ങുന്ന-
പൊൻനാണയക്കൂട്ടവും.....

ഒരിക്കൽക്കൂടിയാത്തീ-
യൂതിയുല കത്തിക്ക,
അതിലീ പൊന്നുരുക്കി-
യൊരു വിലങ്ങു തീർക്കുക,

വാതിൽ തുറക്കാനരുതാതെ-
കൈകളതിനാൽ പൂട്ടുക,
ഇരുട്ടു സുഖമായ്കണ്ടു-
മരണം പോലെ മയങ്ങുക.......

6 comments:

ഗോപക്‌ യു ആര്‍ said...

നന്നായിട്ടുണ്ട്‌..മേദസ്സില്ലാത്ത
നല്ല കവിതകള്‍
ഇഷ്ടമായി

Unknown said...

ഇരുട്ടു സുഖമായ്കണ്ടു-
മരണം പോലെ മയങ്ങുക.......

നല്ല വരികള്‍ മാഷെ

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

K G Suraj said...

ഇന്നലത്തെ പനിച്ചൂടിനിടയിലാണ്‌ ഇതു വഴി വന്നത്‌..
വീണ്ടും വായിക്കാന്‍ പേടി തോന്നുന്നു..

Anonymous said...

iruttil thilangunna varikal..

Deepa Bijo Alexander said...

ഗോപക്‌ യു ആര്‍,അനൂപ്‌ കോതനല്ലൂര്‍,sv,കെ ജി സൂരജ് ,അനോണി മാഷേ ,

കവിത വായിച്ചതിലും ഇഷ്ടമായതിലും ഒരുപാട്‌ സന്തോഷം...!