പല്ലിയ്ക്കു വാലും ആയുധം






മുറിച്ചിട്ടു കടന്നതാണ്‌-
പിടയ്ക്കുന്നൊരു വാല്‌;
ഡ്രൈവറുടെ കൈപ്പിഴകൾ,
നിർമാണപ്പാണപ്പാളിച്ചകൾ,
പിന്നാമ്പുറക്രമക്കേടുകൾ,
(പോരെങ്കിൽ,
ഒരാനയെക്കണ്ടതിന്‌-
ഇത്രയുമാവേശമോ !!!!!!)
തുള്ളിയിളകിപ്പിടയുന്ന-
വാലും കൊത്തിയിരിപ്പാണ്‌-
രാകിക്കൂർപ്പിച്ച കൊക്കുകൾ!
സുരക്ഷിതമായൊരകലത്തിലിരുന്ന്‌
പല്ലി ചിലയ്ക്കുന്നുണ്ട്‌-
"നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്‌
ആർക്കാണറിയാത്തത്‌...!"





ചിത്രത്തിനു കടപ്പാട്‌ : google images

30 comments:

സൈനുദ്ധീന്‍ ഖുറൈഷി said...

അവ്യക്തതയും ദുരൂഹതയും ഉള്ള കവിതകള്‍ക്കെന്നല്ല സൗഹൃദങ്ങള്‍ക്ക് പോലും ആര്‍ക്കും ഒന്നും പകര്‍ന്നു നല്‍കാനാവില്ല.
സ്നേഹപൂര്‍വ്വം

Anil cheleri kumaran said...

നല്ല വരികള്‍.

Deepa Bijo Alexander said...

കുമാരൻ...നന്ദി .....!


പ്രിയ സൈനുദ്ദീൻ..എന്തിലാണ്‌ അവ്യക്തതയും ദുരൂഹതയും? കവിതയിലോ..സൗഹൃദങ്ങളിലോ..? ഈയിടെ തേക്കടിയിൽ സംഭവിച്ച ബോട്ടു ദുരന്തത്തെപറ്റിയാണ്‌ കവിത എന്നു സ്ഥിരമായി പത്രം വായിക്കുന്നവർക്കൊക്കെ മനസ്സിലാവും എന്നായിരുന്നു എന്റെ പ്രതീക്ഷ.കവിതയിൽ അവ്യക്തത ഉണ്ടെങ്കിൽ- തീർച്ചയായും എന്റെ കഴിവു കേടു തന്നെ....സമ്മതിക്കുന്നു.

സൗഹൃദങ്ങളെപ്പറ്റി ഇവിടെ അഭിപ്രായപ്രകടനം വേണമോ..? യഥാർത്ഥ സൗഹൃദങ്ങൾ എന്നും ജീവസ്സോടെയിരിക്കും..അല്ലാത്തതിനോക്കെ അത്രയും പ്രാധാന്യമേ ആരും കൊടുക്കൂ..അങ്ങനെയല്ലേ..? :-)

പള്ളിക്കുളം.. said...

കൊള്ളാം.
എങ്കിലും ഖുറൈഷി പറഞ്ഞപോലെ ചില വരികളെങ്കിലും..
ചിലപ്പോ വാർത്തകൾ വായിക്കാഞ്ഞിട്ടാവാം..
എങ്കിലും അതിന്റേതായ സൌന്ദര്യമുണ്ട് വരികൾക്ക്.

കണ്ണുകള്‍ said...

നമ്മള്‍ പറയേണ്ടതു തന്നെ.
പറഞ്ഞിട്ടും ഫലമില്ലാതെ പോവുന്ന, വെറും വാക്കുകളാണന്ന് അറിഞ്ഞുകൊണ്ട് തന്നെ...

ഇനിയും ഒരു ദുരന്തത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുമ്പോള്‍ എടുത്തുനോക്കാന്‍ ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട്.
അതിനപ്പുറം ഒരു ദുരന്തവും നാളേയ്ക്കുള്ള ചൂണ്ട്പലകയാവുന്നില്ല.

കവിത നന്നായിട്ടുണ്ട്...

പിന്നെ, ഡോക്ടറേ, ഈ പല്ലിയെന്ന പ്രതീകം എന്നാണിനി വാലും മുറിച്ച് ഓടുന്നത്

അബ്ദുല്‍ സലാം said...

ഒരു പ്രതികരണമെന്ന നിലയിൽ മാത്രമല്ല, കവിതയെന്ന നിലയിലും ശ്രദ്ധിക്കപ്പെടേണത്..
ആ‍ശംസകൾ..

ഷൈജു കോട്ടാത്തല said...

'ഒന്നിലധികം തവണ വായിക്കട്ടെ'
ഇങ്ങനെ ചിന്തിച്ചുവോ എഴുതി തീര്‍ന്നപ്പോള്‍
ഇല്ലെങ്കില്‍
സോറി

അഭിജിത്ത് മടിക്കുന്ന് said...

വാല് മുറിച്ചിട്ട് പല്ലിയങ്ങ് പോകും,പിടക്കുന്ന വാല് കണ്ട് പിടയ്ക്കുന്നത് സഹൃദയമാണ്.

Thus Testing said...

കുറച്ച് ബുദ്ധിമുട്ടി മനസിലാക്കാന്‍, simile നന്നായി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മുറിക്കാന്‍ വാലുള്ളത് പല്ലികളുടെ ഭാഗ്യം..

മണിലാല്‍ said...

രാത്രി മഴ തിളക്കം നല്‍കിയ
പ്രഭാതത്തില്‍
പുല്‍ച്ചാടിയെപ്പോലെ ചാടിച്ചാ‍ടി
ദീപയുടെ കവിത സൌന്ദര്യത്തിന്റെ തുഞ്ചത്തിലെത്തുമെന്ന്
പ്രത്യാശിക്കുന്നു

Readers Dais said...

Hi! Bijo,

നെന്ച്ചുരുകിയ നിലവിളികല്കും കണ്ണീരുപ്പുള്ള കാറ്റിനും എതിപെടനാവാത്ത ഉയരങ്ങള്‍ ഉണ്ടെന്നരിയുംബോഴും, ആ
ഉയരങ്ങളെ കുറിച്ച് ചിന്തിയ്കാതെ നിലയില്ലാ കയത്തില്‍ നിലനില്പുണ്ട് എന്ന് നിനയ്കുന്നതാണോ നമ്മുടെ തെറ്റ് ?

Vinodkumar Thallasseri said...

നമുക്ക്‌ ആനയ്ക്കെതിരെ കേസെടുക്കാം.

'ചിലക്കുന്ന പല്ലി' നന്നായിട്ടുണ്ട്‌.

പക്ഷെ, എവിടെയോ ഒരു ലിങ്കിണ്റ്റെ കുറവുണ്ട്‌, എന്ന് തോന്നുന്നു.

K G Suraj said...

ആദ്യവായന., ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കാണു നയിച്ചതെങ്കിലും..പിന്നീടതു തേക്കടിയിലേക്കു കൊണ്ടു പോയി.

ഇഷ്ടമായി..
എം ടി പ്പിയോടടുത്തു നിൽക്കുന്നു :)

Unknown said...

kavitha vayichirunnu nannayittundu

Manoj Kumar K' BLOG said...

Title adyabagam vendayirunnu. Bakki nannayittundu.. ezhuthanam..ezuthiyaal nannavum. varthakal adikam kananda...LOL

Sandhya S.N said...

Dear,
beautiful words
the last lines are the core of the poem
As always you rocks my dear
regards
sandhya

ANITHA HARISH said...

"നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്‌
ആർക്കാണറിയാത്തത്‌...!"

കളര്‍ പോയട്രി said...

മനസ്സിലാക്കാന്‍ പ്രയാസകരമായി എന്താണ് എന്നു മാത്രം മനസ്സിലായില്ല..
:)

the man to walk with said...

കവിത ഇഷ്ടായി :)

naakila said...

വാക്കുകള്‍ക്ക് ശക്തിയുണ്ട്
ആശംസകള്‍

പാവത്താൻ said...

തുള്ളിയിളകിപ്പിടയുന്ന-
വാലും കൊത്തിയിരിപ്പാണ്‌-
രാകിക്കൂർപ്പിച്ച കൊക്കുകൾ!
സുരക്ഷിതമായൊരകലത്തിലിരുന്ന്‌
പല്ലി ചിലയ്ക്കുന്നുണ്ട്‌- തല്‍ക്കാലം മാത്രം സുരക്ഷിതം.ഒരിക്കല്‍ നിലവിലികളും കണ്ണീരും അങ്ങെത്തും.കൊടുംകാറ്റായി , പേമാരിയായി. അന്ന് എല്ലാം കടപുഴകി വീഴും. ഒരു ഉയരവും എന്നേക്കും സുരക്ഷിതമല്ല തന്നെ.

മനോഹര്‍ മാണിക്കത്ത് said...

എത്തിപ്പെടാന്‍ വൈകിയെന്നു തോന്നുന്നു
പലയിടങ്ങളിലും വായിച്ച്
എന്റേതായ അഭിപ്രായം പറയാറുണ്ട്
കാഴ്ചപ്പാടുകളോട് നീതിപുലര്‍ത്തുന്ന രചനകള്‍.
കാണുമ്പോള്‍ അസൂയയും

എം പി.ഹാഷിം said...

നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്‌
ആർക്കാണറിയാത്തത്‌...!"

good

Sureshkumar Punjhayil said...

Utharam thanne thangunnavayalle...!

Manoharam, Ashamsakal...!!!

Deepa Bijo Alexander said...

പള്ളിക്കുളം,എം.സങ്,അനിത ,the man to walk with ,പി എ അനിഷ്, മനോഹര്‍ മാണിക്കത്ത്,എം.പി.ഹാഷിം,Sureshkumar Punjhayil... കവിത വായിച്ചതിനും ഇഷ്ടപ്പെട്ടതിനും നന്ദി.....!


കണ്ണുകള്‍... ഇത്തവണത്തേയ്ക്കു കൂടി ക്ഷമിക്കൂ പ്ലീസ്‌...! :-)



ഷൈജു ..... സത്യമായിട്ടും അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല..അങ്ങെഴുതിപ്പോയതാണ്‌ ..!:-)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.... സത്യം..!:-)

മണിച്ചേട്ടോ...പുൽച്ചാടിയെപോലെ ചാടിച്ചാടി... !ആലോചിക്കുമ്പോൾ തന്നെ നല്ല രസം...! :-) ബ്ലോഗ്ഗ്‌ സന്ദർശിച്ചതിന്‌, കവിത വായിച്ചതിന്‌ വളരെ നന്ദി..!


Thallasseri... എനിക്കും തോന്നി....പക്ഷെ എന്താണെന്നു മനസ്സിലാവുന്നില്ല..എഴുതിയ സമയത്തെ തലയിലെ നെറ്റ്വർക്കിന്റെ എന്തോ കുഴപ്പമാണെന്നു തോന്നുന്നു..!:-)


കെ ജി സൂരജ് ... എന്തു പറഞ്ഞാലും സന്തോഷം..! ഇഷ്ടമായല്ലോ...!:-)

ഇതിനു തൊട്ടു മുൻപു പോസ്റ്റിയതും ഒരു പല്ലിക്കവിതയാണ്‌ മനോജേ...അതാണ്‌ title ഇങ്ങനെയായത്‌..നന്ദി...!

Sandhya ... ഈ സ്നേഹത്തിനു നന്ദി..നല്ല വാക്കുകൾക്കും...


കളര്‍ പോയട്രി... എനിക്കും അതാണ്‌ മനസ്സിലാകാത്തത്‌..!:-)

കണ്ണുകള്‍,അബ്ദുസ്സലാം,അഭിജിത്ത് മടിക്കുന്ന്,അരുണ്‍ ചുള്ളിക്കല്‍,Readers Dais,പാവത്താൻ, ഈ കവിതയെ അറിഞ്ഞതിന്‌..മനസ്സിലാക്കിയതിന്‌..ഒരുപാടൊരുപാട്‌` നന്ദി....എല്ലാ പ്രിയ കൂട്ടുകാർക്കും....1

Anonymous said...

അഭൌമം, ആന്തരികാര്‍ത്ഥം
സുഖമുള്ള പാരായണം
സുകൃതം ചെയ്തവള്‍

സാക്ഷ said...

nannaayi

കറിവേപ്പില said...

വൈകിയെത്തിയ ഒരാളാണ്.
പക്ഷെ ഇപ്പോഴെങ്കിലും എത്താനായത് നന്നായിയെന്ന് തോന്നുന്നു.
എല്ലാ കവിതകളും വായിച്ചിട്ടുണ്ട്..
നന്നായി എന്നാ വാക് പോലും ചിലപ്പോള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കും എന്ന് തോന്നിയതിനാല്‍ ഒന്നും കുറിച്ചില്ല.
വരികള്‍ക്ക് ശക്തിയും ഭംഗിയുമുണ്ട് ,.
വേദനയുടെ നിഴല്‍ മറക്കുന്ന ജീവിതത്തിന്റെ പ്രകാശവും..

എന്നും വേറിട്ട്‌ നില്‍കുന്ന ഒരനുഭവമാകുന്ന കവിതല്‍ ഇനിയും ഉണ്ടാകട്ടെ...

കല|kala said...

HEy..,

Valare santhosham thonnunnu..
Baakkiyundello ithiri pErenkilum
vaakkumeduthu padavettaan iniyum..

aa chitram evidennu oppichu..?varachathaanO..?
:)