
എത്രയാണ്ടുകളുടെ-
മെയ് വഴക്കമാണ്
കീഴ് മേല്‍ നോക്കാത്ത-
മലക്കം മറിച്ചിലില്‍...!
നൂല്പാലങ്ങളിലൂടെ
അലസമായ് നടക്കാം,
ചുടുതീ വിഴുങ്ങാം,
കോമാളിയാകാം,
കമ്പിയില്‍ കോര്‍ക്കപ്പെട്ട്-
ഞെട്ടില്ലാ പങ്കയാകാം,
വളയത്തിലൂടെയും
വളയമില്ലാതെയും
ഞെങ്ങി ഞെരുങ്ങി
നൂണ്ടു കടക്കാം....!
എങ്ങിനെ വീണാലും
നാലു കാലിലെന്ന്
മിഴിയും കണ്ണുകളേ!
ഓരോ തവണയും
വലിച്ചെറിയപ്പെടുമ്പോള്
ഉള്ളു ചതയുന്നത്
കണ്ണൊന്നിറുക്കി-
മറച്ചു കളയാന്‍
എന്നേ പഠിച്ചതാണ്....!
അഭ്യാസങ്ങള്‍ക്കൊടുവില്‍
കല്ലെടുത്തു ചിറകറ്റു പോയ-
തുമ്പിയെപ്പോല്‍ ചൂളിയിഴഞ്ഞു-
മുന്നില്‍ വന്നു കൈ നീട്ടുമ്പോള്‍-
കാലിയായ ഹൃദയം കാട്ടി
ഒഴിഞ്ഞ കൈ മലര്‍ത്തി
തലവെട്ടിച്ചു നിസ്സംഗരായി
തിരിഞ്ഞങ്ങു പൊയ്ക്കളയല്ലേ....!
പരമ്പരയായും,പാതിമെയ്യായും,
ഈറ്റില്ലമായും,ഊട്ടുപുരയായും
പലതായി പിളര്‍ന്നിട്ടും
ഒന്നായി ശേഷിക്കുന്ന-
കണ്കെട്ടു വിദ്യയ്ക്കും,
വേഷപ്പകര്ച്ചകള്ക്കും,
വിറ കൊള്ളുമാത്മാവിനെ -
മുള് മുനയില്‍ കോര്‍ത്തു വച്ച്
ഹൃദയം പന്താടുന്ന
കസര്‍ത്തുകള്‍ക്കുമൊടുവില്‍
പ്രതീക്ഷിക്കുന്നുണ്ട് ഞാനും
നിങ്ങളില്‍ നിന്നു ചിലതു്.....
19 comments:
എന്തൊരു മെയ്വഴക്കം, അല്ലേ? എന്നിട്ടും കാലിയായ ഹൃദയവും, ഒഴിഞ്ഞ കൈകളും.
നല്ല കല്പന.
പ്രതീക്ഷിക്കുന്നുണ്ട് ഞാനും
നിങ്ങളില്‍ നിന്നു ചിലതു്..... :):)
ചിലയിടത്തെ ഒച്ചയും ബഹളവും (വാചാലത) ഒന്നു കുറച്ചിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ... കുറേ കാലത്തിനുശേഷമാണ് ദീപയുടെ ഒരു കവിത കാണുന്നത്... സന്തോഷമുണ്ട്...
ജീവിക്കാനുള്ള കസർത്തുകൾ.....
ഇഷ്ടപ്പെട്ടു!
പ്രതീക്ഷയോടെ പാടുപെട്ടിട്ടും പ്രതീക്ഷ മാത്രം ബാകിയാവുന്നു.
ഫോണ്ടിന്റെ നിറം കണ്ണ് മഞ്ഞളിപ്പിക്കുന്നു.
പ്രതീക്ഷ
ജീവിതം കസർത്തുകാണിക്കുന്നവർ. ശരിക്കും ഇവരെ നമ്മൾ കോമാളികളാക്കുന്നു.
വിറ കൊള്ളുമാത്മാവിനെ -
മുള് മുനയില്‍ കോര്‍ത്തു വച്ച്
ഹൃദയം പന്താടുന്ന
കസര്‍ത്തുകള്‍ക്കുമൊടുവില്‍
പ്രതീക്ഷിക്കുന്നുണ്ട് ഞാനും
നിങ്ങളില്‍ നിന്നു ചിലതു്.....
-sthree jeevitham nannaayi aavishkarichu...nandi
nannaayi paranjirikkunnu..
ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
തിരിച്ചൊന്നും കിട്ടാനില്ലെന്ന് മനസ്സിലാകുമ്പോഴും അതേപോലൊരു കണ്ണിറുക്കല്‍....
shariyaanu pratheekshakal maathram bakkiyavunnu..
ishtaayi
പ്രതീക്ഷിക്കുന്നുണ്ട് ഞാനും
നിങ്ങളില്‍ നിന്നു ചിലതു്.....
മനോഹരവും മുനകൂര്ത്തതുമ്
ഓണാശംസകൾ, ദീപ
സര്‍ക്കസ് എന്നല്ല ശരി, ജീവിതം എന്ന് തന്നെയാണ്!
ishtaayi,
www.ilanjipookkal.blogspot.com
"മുള് മുനയില്‍ കോര്‍ത്തു വച്ച്
ഹൃദയം പന്താടുന്ന
കസര്‍ത്തുകള്‍ക്കുമൊടുവില്‍
പ്രതീക്ഷിക്കുന്നുണ്ട് ഞാനും
നിങ്ങളില്‍ നിന്നു ചിലതു്....."
നൂല്പാലതിലൂടെ നടക്കുന്ന സര്ക്കസ്കാര് തന്നെ നാമോരുത്തരും!
ഇന്നത്തെ പത്രത്തില്‍ കണ്ടു- ശവക്കുഴി വെട്ടാന്‍ പോയ ആള് വെട്ടിക്കൊണ്ടിരിക്കെ ആ കുഴിയില്‍ വീണു മരിച്ചു. ആ ഹതഭാഗ്യനും പലതും പ്രതീക്ഷിച്ചിരിക്കും ..
നന്നായി .........
കരുത്തുള്ള കവിത
കവിതയും ചിത്രവും ഗംഭീരം
കവിതയെഴുത്തില് നല്ല കൈവഴക്കം.
നന്നായിരിക്കുന്നു
വലിയൊരു സര്‍ക്കസ് കൂടാരത്തില്‍.
ആരാണ് അഭ്യാസികള്‍.
ആരാണ് കാഴ്ചക്കാര്‍ എന്ന സന്ദേഹം.
മൃഗശാലയിലേതു പോലെ
അഴിക്കിരുപുറം മൃഗങ്ങള്‍...
Post a Comment